മൂവാറ്റുപുഴ: വർഷങ്ങളായി തകർന്ന് കിടക്കുന്ന നഗരത്തിലെ പ്രധാന റോഡായ റോട്ടറി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ടൗൺമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോട്ടറി റോഡ് ഉപരോധിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുള്ള റോഡിൽ അറ്റകുറ്റപണികൾ പോലും നടത്തുന്നതിന് അധികൃതർ വർഷങ്ങളായി ശ്രമിക്കുന്നില്ല. റോഡ് പുനർനിർമ്മാണത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ കൗൺസിലിൽ പലവട്ടം ആവശ്യമുന്നയിചെങ്കിലും ഭരണ സമിതി അതിന് തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ഉപരോധസമരം യു.ഡി.എഫ്.സംഘടിപ്പിച്ചത്.
കോതമം
നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ഏ. അബ്ദുൾ സലാം.’ കൗൺസിലർമാരായ സി.എം ഷുക്കൂർ, ഷൈല അബ്ദുള്ള, പ്രമീള ഗിരീഷ് കുമാർ, ജയ്സൺ തോട്ടത്തിൽ, ഷാലിന ബഷീർ, യു.ഡി.എഫ്. നേതാക്കളായ കബീർ പൂക്കടശേരി , റഫീക്ക് പൂക്കടശേരി, റിയാസ് താമരപ്പിള്ളി, റിഷാദ് തോപ്പി കുടി ഷാനു കുടിയിൽ, സേവി പൂവൻ,തുടങ്ങിയവർ പ്രസംഗിച്ചു.


