മൂവാറ്റുപുഴ:പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹാപ്പി ക്ലീനിക്കിന്റെ ഉദ്ഘാടനം ഡോ: മാത്യു കുഴനാടൻ എം എൽ എ പെരുമറ്റത്ത് ഉദ്ഘാടനം ചെയ്തു.മാതൃകാപരമായിട്ടുളള പദ്ധതികൾ ഏറ്റെടുക്കുന്നതിൽ എന്നും പായിപ്ര പഞ്ചായത്ത് മുന്നിൽ തന്നെയാണ് ഡോ:മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു. പഞ്ചാത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആരോഗ്യവിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ എം സി വിനയൻ സ്വാഗതം ആശംസിച്ചു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉള്ള രോഗികൾക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്. 60 വയസ് കഴിഞ്ഞ രോഗികൾക്ക് 22 വാർഡുകളിലും മാസത്തിൽ രണ്ട് തവണ അങ്കണവാടികൾ കേന്ദ്രികരിച്ച് ഹാപ്പി ക്ലീനിക്കിലൂടെ ഡോക്ടറുടെയും , നേഴ്സിന്റെയും അടക്കമുളള സേവനം ലഭ്യമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.
യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ വി ഇ നാസർ മെമ്പർമാരായ ഇ എം ഷാജി, എം എസ് അലി, ബെസി എൽദോ , ജലാലുദീൻ റ്റി എം, നിസ മൈതീൻ, വിജി പ്രഭാകരൻ മെഡിക്കൽ ഓഫീസർ ഡോ:അനീഷ് ബേബി തുടങ്ങിയവർ ആശംസകൾ അറിയിച്ചു .
ആശവർക്കർ ഹാജിറ യോഗത്തിന് നന്ദി പറഞ്ഞു.