പെരുമ്പാവൂര്‍ : കാട്ടാന ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രാപകല്‍ സമരം തിങ്കളാഴ്ച വൈകീട്ട് മുതല്‍ ആരംഭിക്കും. വിവിധ രാഷ്ട്രീയ കക്ഷികള്‍, നേതാക്കള്‍ , മത മേലധ്യക്ഷന്മാര്, സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കും.
വന്യജീവിളുടെ ആക്രമണങ്ങളില്‍ നിന്ന് പാവപ്പെട്ട കര്‍ഷകരുടെ ജീവനും കാര്‍ഷിക വിളകളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വന്യജീവികളെ കാട്ടിനുള്ളില്‍ നിലനിര്‍ത്താനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങളിലേക്ക് വനം വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന സമരം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്. ചാലക്കുടി എംപി ബെന്നി ബെഹന്നാന്, എംഎല്‍എമാരായ ആന്റണി ജോണ്‍, അന്‍വര്‍ സാദത്ത്, മാത്യു കുഴല്നാടന്, റോജി എം. ജോണ്‍, ടി.ജെ വിനോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജനപ്രതിനിധികളും പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കും.
പെരിയാര്‍ നദി കടന്ന് ജനവാസ മേഖലകളിലേക്ക് കടന്നു കയറി ജനതയുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് പാവപ്പെട്ട ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ജനപ്രതിനിധികള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ ഏറ്റെടുക്കുകയാണെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.