കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്മാരെ വിമര്‍ശിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പ്രസ്താവന സര്‍ക്കാര്‍ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്.ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്ത വിഷയത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി പ്രതികരിച്ചു.
ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി സജ്ജമാക്കിയ വിരുന്നില്‍ ക്രൈസ്തവ സഭാധ്യക്ഷൻമാര് പങ്കെടുത്തതിനെതിരെയാണ് സജി ചെറിയാൻ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പിന്നാലെ മുഖ്യമന്ത്രിയും സമാന വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ രണ്ട് പ്രസ്താവനകളെയും മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായ റോഷി തള്ളിയിരിക്കുകയാണ്.