കൊച്ചി : ട്രാന്‍സ് സമൂഹത്തിനായി കൂടുതല്‍ ബ്രഹത് പദ്ധതികള്‍ ഒരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജിവ് . ഭിന്നലിംഗ വിഭാഗത്തിനുളള ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക ക്ളിനിക്കായ മാരിവില്ലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി പി.രാജിവ് . തൊഴിലും മെച്ചപ്പെട്ട സൗകര്യങ്ങളും നല്കി ട്രാന്‍സ് സമൂഹത്തിനെ മുഖ്യധാരയില്‍ ഉയര്‍ത്തി കൊണ്ടു വരുമെന്നും മന്ത്രി പറഞ്ഞു.

ഉമ തോമസ് എം.എല്‍.എ
ചടങ്ങില്‍ ഉമ തോമസ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ട്രാന്‍സ് വ്യക്തിത്വങ്ങളെ സമൂഹം കൂടുതല്‍ ചേര്‍ത്ത് പിടിക്കണമെന്ന് ഉമ തോമസ് പറഞ്ഞു. തൊഴില്‍ മേഘലകളില്‍ ട്രാന്‍സ് സമൂഹത്തെ കൂടുതല്‍ ചേര്‍ത്ത് പിടിക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഏത് സമയത്തും ട്രാന്സമൂഹത്തിന്റെ വിളിപ്പുറത്തെത്തുന്ന സഹോദരനായി താനുണ്ടാകുമെന്ന് മുഖ്യ അതിഥിയായിരുന്ന ജില്ലാ കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഐ.എ.എസ്. പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സ്വാഗതം പറഞ്ഞു.

എന്‍.എസ്.കെ.ഉമേഷ് ഐ.എ.എസ്.
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് പി.ജി ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് സനിത റഹീം പ്രതിഭകളെ ആദരിച്ചു. സമ്യദ്ധി വെല്‍ഫെയര്‍ സര്‍വ്വീസ് ഡയറക്ടര്‍ ഫാ.ജോസ് കൊളുത്തുവെള്ളില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈനി ജോര്‍ജ്ജ്, എ.എസ്. അനില്‍കുമാര്‍, മനോജ് മൂത്തേടന്, കെ. വി. രവീന്ദ്രന് . അനിമോള്‍ ബേബി , സഹ്യദയ അസി. ഡയറക്ടര്‍ സിബിന് മനയംപിളളി , ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫിസര്‍ ജോബി തോമസ്, സൂപ്രണ്ട് ജോസ്ഥ് അലക്സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2022-23 ഉള്‍പ്പെടുത്തിയാണ് മാരിവില്ല് – ഭിന്നലിംഗ വിഭാഗത്തിനുളള പ്രത്യേക ക്ളിനിക്ക് ആരംഭിച്ചത്.. ഭിന്നലിംഗ വിഭാഗത്തില്‍ നിന്നുളള ഡോക്ടര്‍ തന്നെയാണ് ക്ലിനിക്കില്‍ സേവനമനുഷ്ഠിക്കുക. വൈറ്റില മൊബിലിറ്റി ഹബ്ബിനു സമീപമാണ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നത്


