മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരമധ്യത്തിലെ വീട്ടില്‍ വീട്ടമ്മയെ ശുചിമുറിയില്‍ പൂട്ടിയിട്ടശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മൂവാറ്റുപുഴ കിഴക്കേക്കരയില്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് നഗരത്തെ നടുക്കിയ മോഷണം നടന്നത്. കിഴക്കേക്കര കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് ബന്ധുവായ പത്മിനിയെ വായില്‍ തുണി തിരുകി ബാത്റൂമില്‍ പൂട്ടിയിട്ടശേഷം അലമാരിയില്‍ സൂക്ഷിച്ചിരുന്ന 25 പവനോളം സ്വര്‍ണഭരണങ്ങളും, മുപ്പതിനായിരത്തോളം രൂപയും കവര്‍ന്നത്.
Home LOCALErnakulam മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ബാത്റൂമില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
മൂവാറ്റുപുഴയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ ബാത്റൂമില്‍ പൂട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

