കൊച്ചി : മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിനെതിരായ സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം കുടുംബത്തെ അപമാനിക്കാനെന്ന് എ.കെ.ബാലന്. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ എങ്ങനെയാണ് വീണ്ടും അന്വേഷണം ഉണ്ടാകുന്നത്? കോടതി ഒരു നോട്ടിസ് പോലും ഇതുവരെ അയച്ചിട്ടില്ല. പിണറായിക്കോ കുടുംബത്തിനോ എതിരെ പ്രതികൂല വിധി ഉണ്ടാകില്ലെന്നും ആരൊക്കെ വേട്ടയാടിയാലും നിയമ വ്യവസ്ഥ അവര്‍ക്ക് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.