ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്മാന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.
താന്‍ ഇന്ന് അവധിയിലാണ് അതുകൊണ്ട് എത്താന്‍ കഴിയില്ലെന്നാണ് ഗണ്മാൻ അനില്‍കുമാർ പോലീസിനെ അറിയിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥന് എസ്.സന്ദീപും ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ജോലി തിരക്കില്ലാത്ത മറ്റൊരു ദിവസം ഹാജരാകാമെന്ന് ഇരുവരും പോലീസിനെ അറിയിച്ചു.ഇന്ന് പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ഇരുവർക്കും നിർദേശം നല്‍കിയിരുന്നത്. ഇവര്‍ക്ക് വീണ്ടും സമന്‍സ് അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.