ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച വൃദ്ധനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പട്ടണക്കാട് മൂന്നാം വാര്‍ഡ് ചാലുങ്കല്‍ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ചക്രപാണി ശനിയാഴ്ച്ചയാണ് മരിച്ചത്. ജില്ലയില്‍ ഇന്നലെ മാത്രം മൂന്ന് കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

