ഹരിപ്പാട്: ഹരിപ്പാട്ട് അനധികൃത മദ്യ വില്പന നടത്തിയ ആള് അറസ്റ്റില്‍. പത്തിയൂര്‍ സ്വദേശി വ്യാസമന്ദിരത്തില്‍ അനില്‍കുമാര്‍ (49) ആണ് എക്സൈസിന്റെ പിടിയിലായത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ ഷെഡില്‍ വെച്ചായിരുന്നു ഇയാള്‍ മദ്യം വിറ്റിരുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു. കായംകുളം എക്സൈസ് റേഞ്ച് സംഘവും ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനില്‍കുമാറിനെ പിടികൂടിയത്. ഏറെ നാളായി അനധികൃത മദ്യ വില്പന നടത്തിവരുകയായിരുന്നു ഇയാള്‍.
വീടിനു സമീപത്തുളള ഷെഡ്ഡിനുള്ളില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം സൂക്ഷിച്ച് വെച്ച് കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു ഇയാള്‍. പരിശോധനയില്‍ ഷെഡ്ഡിനുള്ളില്‍ നിന്നും മദ്യകുപ്പികളും ഗ്ലാസുകളും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഘം പരിശോധനയ്ക്കെത്തിയത്.