പോത്താനിക്കാട്: യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദിനെ കള്ള കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പോലിസ് സ്റ്റേഷന് മാര്‍ച്ച് നടത്തി. ഷാന്‍ മുഹമ്മദിനെ കള്ള കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുവാന്‍ ഉള്ള സിപിഐഎം- പോലീസ് ഗൂഡാലോചന അവസാനിപ്പിക്കുക, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള പോലീസ് പീഡനങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടിയുടെ അമ്മ പൂര്‍ണ്ണിമക്ക് എതിരെ നല്കിയ പരാതിയില്‍ കേസ് എടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കനകമണി കെആര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍എം ജോസഫ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിയാസ് താമരപ്പിളളി, ജെറിന് ജേക്കബ്, ബേസില്‍ ബേബി, ഡിന്റോ ബെന്നി, അലിമോന് റ്റിഎം, നിഖില്‍ സോമന്, അരുണ്‍ കെഎസ്, രാജമണി കെആര്‍, ജിപ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പോത്താനിക്കാട് പഞ്ചായത്തില്‍ അയല്‍ വാസികളായ പെണ്‍കുട്ടിയും കാമുകനും ഇഷ്ടത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ച ഷാന്‍ മുഹമ്മദിനെയാണ് പോസ്കോ കേസില്‍ പെടുത്താന്‍ ശ്രമമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. ആദ്യമെടുത്ത കേസില്‍ ഷാന്‍ പ്രതിയല്ലായിരുന്നു. തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ഉന്നത രാഷ്ട്രീയ ഇടപെടലിലാണ് പൊലിസ് പ്രതിക്കൊപ്പം ഷാനെയും പ്രതിചേര്‍ത്തിരിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഷാനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ സിപിഎം- പോലീസ് ഗൂഢാലോചന നടക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഷാനൊപ്പം സ്ഥാപനത്തില്‍ ഡ്രൈവറായി പോകാറുള്ള പ്രതിയായ റിയാസ് ആവശ്യപ്പെട്ട പ്രകാരമാണ് ഷാന്‍ പ്രശ്ന പ്രരിഹാരത്തിന് ശ്രമം നടത്തിയത്. പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടന്നും റിയാസ് ഷാനെ അറിയിച്ചിരുന്നു. ഇതനുസരിച്ച് പ്രശ്ന പരിഹാരത്തിനായി ഷാന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു. ഈ സമയത്താണ് പെണ്‍കുട്ടിക്ക് വിവാഹ പ്രായം ആയിട്ടില്ലെന്ന് ഷാന്‍ അറിയുന്നത്.
തുടര്‍ന്ന് ഇരുവരെയും നിയമപരമായ കാര്യങ്ങളും മറ്റ് ഭവിഷത്തുകളും പറഞ്ഞ് ഷാന്‍ ബോധ്യപ്പെടുത്തി. കാര്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ഒരു വര്‍ഷം കഴിഞ്ഞ് വിവാഹ പ്രായം എത്തുമ്പോള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് റിയാസ് പെണ്‍കുട്ടിക്ക് വാക്ക് നല്കി. ഇത് ബന്ധുക്കളെ അറിയിക്കുകയും അവര്‍ സമ്മതിക്കുകയും ചെയ്തതായി കാമുകനായ റിയാസ് ഷാനോട് പറയുകും ചെയ്തിരുന്നു. സംഭവത്തിന് മധ്യസ്ഥ ശ്രമം നടത്തി എന്നതിന്റെ പേരിലാണ് രാഷ്രീയ വിരോധം തീര്‍ക്കാനായി ഷാനെ ചില സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പൊലിസ് പ്രതിയാക്കിയത്.
പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കാമുകന് റിമാന്റിലാണ്. അതേസമയം ആദ്യമെടുത്ത കേസില്‍ ഷാനെ പ്രതി ചേര്‍ത്തിരുന്നില്ല. ഷാനെതിരായി പെണ്‍കുട്ടിയുടെയോ കാമുകന്റെയോ ഭാഗത്തു നിന്ന് മൊഴികള്‍ ഇല്ലായിരുന്നു. ഷാന്റെ വാഹനം ഇവര്‍ ഉപയോഗിച്ചിരുന്നു എന്ന കാര്യങ്ങള്‍ മാത്രമാണ് ഉളളത്. എന്നാല്‍ ആദ്യമെടുത്ത കേസില്‍ പ്രതിയല്ലാതിരുന്ന ഷാന്‍ മുഹമ്മദിനെ പിന്നീട് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മകളായ പെണ്‍കുട്ടിയുടെ ബന്ധു പൂര്‍ണിമ പാര്‍ട്ടി നിര്‍ദേശ പ്രകാരം ഇടപെട്ട് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് പുതിയ മൊഴി എടുപ്പിച്ചു. അത് പ്രകാരം പിന്നീടാണ് ഷാനെ കേസില്‍ പ്രതി ചേര്‍ത്ത തെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
പെണ്‍കുട്ടിയെ അന്യായമായി കസ്റ്റഡിയില്‍ വച്ച് ഭീക്ഷണിപ്പെടുത്തിയത് ചൂണ്ടിക്കാട്ടി സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മകളായ പൂര്‍ണിമക്ക് എതിരെ പെണ്‍കുട്ടിയുടെ മാതാവ് ഉന്നത പൊലിസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലിസ് അന്വേഷണം നടത്താത്തത് സിപിഎം നിര്‍ദേശ പ്രകാരമാണെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടി കാട്ടി.