വെള്ളാപ്പള്ളിയുടെ സുഹൃത്തും എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയു മായിരുന്ന കെ. കെ മഹേശന്റെ ആത്മഹത്യ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ ഗിച്ചു. ഐ ജി ഹര്‍ഷിത അത്തല്ലൂരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇനി കേസ് അന്വേഷിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഡിജിപി ഉത്തരവിറക്കി. കേസ് അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്നും മാറ്റണമെന്ന് ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു.

