എടത്വ: ‘രക്ഷക’നായ അഭിഭാഷകനോട് നന്ദി പറയാന്‍ ഡോ.ജോണ്സണ് വി. ഇടിക്കുള എത്തി.അഭിഭാഷകന്റെ അവസരോചിതമായ ഇടപെടല്‍ മൂലം സാമൂഹ്യ പ്രവര്‍ത്തകന്റെ ജീവന് രക്ഷിച്ച സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.മുന്‍ എം.എല്‍എ ഉമ്മന്‍ മാത്യംവിന്റെ മകനും തിരുവല്ല ബാറിലെ അഭിഭാഷകനുമായ അഡ്വ.ഉമ്മന്‍ എം മാത്യുവിനെ കണ്ട് നന്ദി അറിയിക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തകനായ തലവടി വാലയില്‍ ബെറാഖാ ഭവനില്‍ ഡോ.ജോണ്സണ് വി.ഇടിക്കുള എത്തിയത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ 31ന് തിരുവല്ല അമ്പലപ്പുഴ റോഡില്‍ ഇവര്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പിന്‍സീറ്റില്‍ ഇരുന്ന ഡോ.ജോണ്സണ് വി. ഇടിക്കുളയ്ക്ക് ശാരിരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയും ഗുരുതര നിലയില്‍ ആകുകയും ചെയ്തു .പെട്ടെന്ന് അഡ്വ.ഉമ്മന്‍ എം മാത്യു ഡോ.ജോണ്സണ് വി. ഇടിക്കുളയെ തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നല്കി.ഇസിജി ഉള്‍പ്പെടെ എടുത്തപ്പോഴേക്കും തളര്‍ന്നുവീണ ഡോ.ജോണ്സണ് വി. ഇടിക്കുളയെ ഉടനെ തന്നെ ഹൃദോഗ വിദഗ്ദ്ധനെ കാണിക്കണമെന്നുള്ള ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആംബുലന്‍സ് ബുക്ക് ചെയ്തതിന് ശേഷം കാത്തു നില്‍ക്കാതെ പരമാവധി സ്പീഡില്‍ തിരുവല്ല ഭാഗത്തേക്ക് അഡ്വ.ഉമ്മന്‍ എം മാത്യു കാര്‍ ഓടിക്കുകയും വഴിമദ്ധ്യേ എടത്വയില്‍ നിന്നും എന്‍.ജെ.സജീവ് ആബുലന്‍സ് എത്തിച്ച് മരിയാപുരം ജംഗ്ഷനില്‍ വെച്ച് നാട്ടുകാരുടെയും ഓട്ടോറിക്ഷക്കാരുടെയും സഹായത്തോടെ കാറില്‍ നിന്നും ആബുലന്‍സില്‍ കയറ്റി തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് ജീവന് രക്ഷിക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആണ് കൂടിക്കാഴ്ച നടന്നത്.ദൈവത്തിന്റെ കരുതലിനും പരിപാലനത്തിനും സഹപ്രവര്‍ത്തകരുടെ സ്നേഹത്തിനും ഡോ.ജോണ്സണ് വി.ഇടിക്കുളയും കുടുംബവും നന്ദി അറിയിച്ചു. ലോക രാഷ്ട്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഐഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 35 അംബാസിഡര്‍മാരില്‍ ഒരാളാണ് ഡോ.ജോണ്സണ് വി.ഇടിക്കുള.


