ആലപ്പുഴ: പിഴ കുറഞ്ഞതിന് അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആര് ടി ഒ ഉദ്യോഗസ്ഥൻ രുഥൻ മോഹനെയാണ് സസ്പെൻഡ് ചെയ്തത്. റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് കണ്ടെത്തിയാണ് രുഥൻ മോഹനെ സസ്പെൻഡ് ചെയ്തത്. കൃത്യവിലോപവും, കോടതി വിധികളുടെ ലംഘനമാണെന്നും കണ്ടെത്തിയാണ് നടപടി.
അതേസമയം ഉദ്യോഗസ്ഥൻ “ജോലി ചെയ്യുന്നില്ല” എന്നാണ് നടപടി എടുത്തതിന് മേലുദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം. ” ഉദ്യോഗസ്ഥൻ ഡ്യൂട്ടി വീഴ്ച വരുത്തിയതിനാണ് സസ്പെൻഷൻ എന്ന് വിശദീകരണം. നിരവധി തവണ മുന്നറിയിപ്പുകള്‍ നല്കി. വീഴ്ച തുടര്‍ന്നതിനാലാണ് നടപടിയെന്നും വിശദീകരിച്ചു.

