മൂവാറ്റുപുഴ: മുടവൂര്‍ പാടശേഖരത്ത് നടന്ന ഞാറ് നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള ഐക്യദാര്‍ഢ്യമായി പ്രഖ്യാപിക്കുകയാണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പായിപ്ര ഗ്രാമപഞ്ചായത്തില്‍ കാല്‍നൂറ്റാണ്ടായി തരിശായി കിടന്ന 200-ഏക്കര്‍ വരുന്ന മുടവൂര്‍ പാടശേഖരത്തിലെ ഞാറ് നടീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പഴയകാല കാര്‍ഷീക സംസ്കാരത്തിലേയ്ക്ക് യുവജനങ്ങളെ അടയ്ക്കം ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് കാര്‍ഷീക മേഖലയില്‍ നടപ്പിലാക്കുന്നത്.
ഇത് കാര്‍ഷീക മേഖലയില്‍ വലിയമാറ്റങ്ങള്‍ വരുത്തിയെന്നും നെല്‍വയലും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുന്നതോടെ രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം തന്നെ ജലസംരക്ഷണവും ഇതോടൊപ്പം നടക്കുമെന്ന് മന്ത്രി പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് ഹെക്ടറിന് 40.000-രൂപ സബ്സിഡിയും വിത്ത്, വളം മറ്റ് ആനൂകുല്യങ്ങളും സൗജന്യ വൈദ്യുതിയും 2000-രൂപ റോയല്‍റ്റിയും നല്കി നെല്‍കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കുന്നുണ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയര്മാന് പി.പി.എല്‍ദോസ്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ റിയാസ് ഖാന്, ഒ.കെ.മുഹമ്മദ്, റീന സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ വിജി പ്രഭാകരന്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ്, ഫാ.ബിജു കൊരട്ടിയില്‍, ഫാ. തോമസ് പറയിടം, സംഘാടക സമിതി ഭാരവാഹികളായ കെ.ഇ.ഷിഹാബ്, പി.എ.അനില്‍, പായിപ്ര കൃഷി ഓഫീസര്‍ എം.ബി.രശ്മി എന്നിവര്‍ സംമ്പന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് കര്‍ഷകരുടെ ഘോഷയാത്രയും കാര്‍ഷീക യന്ത്ര ഉപകരണങ്ങളുടെ പ്രദര്‍ശനം, നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടന്നു. പഞ്ചായത്തിലെ ആദ്യകാല കര്‍ഷകരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു. പായിപ്ര ഗ്രാമപഞ്ചായത്തിലെ കാല് നൂറ്റാണ്ടായി തരിശായി കിടന്ന 200-ഏക്കറോളം വരുന്ന മുടവൂര്‍ പാടശേഖരത്ത് സംസ്ഥാന കൃഷി വകുപ്പിന്റെ സുഭിഷ കേരളം പദ്ധതിയില്‍പ്പെടുത്തി എല്‍ദോ എബ്രഹാം എംഎല്‍എ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി വകുപ്പിന്റെയും പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സുവര്‍ണ്ണ ഹരിത സേനയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചത്.


