പായിപ്ര ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടി ജീവനക്കാരുടെ മക്കളില്‍ SSLC, പ്ലസ് ടു പരീക്ഷയില്‍ വിജയികളായവരെ ആദരിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അവാര്‍ഡുകള്‍ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി ഇ നാസ്സര്‍ അദ്ധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റ ചെയര്മാന് എം.സി വിനയന് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം സ് അലി, പി.എം അസീസ്, ഇഎം ഷാജി, സക്കീര്‍ ഹുസൈന്, എല്‍ജി റോയ്, നെജി ഷാനവാസ്, സുകന്യ അനീഷ് ഐസിഡിസ് സുപ്പര്‍വൈസര്‍ ദര്‍ശിനി, സിഡിസ് ചെയര്‍പേഴ്സണ്‍ സിനി സുധീഷ്, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.