തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ ഡി സുരേഷ് കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി സംവരണമുള്ള പ്രസിഡന്റു സ്ഥാനത്തേക്ക് കോണ്‍ഗ്രസിന് മത്സരിക്കാന്‍ ആളില്ലായിരുന്നു. തുടര്‍ന്ന് അവര്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിട്ടുനിന്നു. മലയിന്‍കീഴ് ഡിവിഷനില്‍ നിന്നാണ് സുരേഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്.