തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സന്റെ ഓഫിസ് സീല്‍ ചെയ്തു. വിജിലന്‍സ് ആവശ്യ പ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ചെയര്‍പേഴ്സന്റെ മുറിയില്‍ സൂക്ഷിച്ച സിസിടിവി ദൃശ്യം സംരക്ഷിക്കുന്നതിനാണ് നടപടി.
ഇന്നു രാവിലെയാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ന്റെ ഓഫിസ് മുറി സെക്രട്ടറി സീല്‍ ചെയ്തത്. വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം മുറി അടച്ചു പൂട്ടുന്നു എന്ന നോട്ടിസ് നഗരസഭ ചെയര്‍പേഴ്സണ്‍ന്റെ ഓഫിസിനു മുന്നില്‍ സെക്രട്ടറി പതിപ്പിച്ചു. ഓഫിസ് മുറിക്കകത്തെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സര്‍വര്‍, സിപിയു, ഹാര്ഡ്ഡിസ്ക് എന്നിവ നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മുറി സീല്‍ ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഗോപകുമാറിനെ നിര്‍ദേശ പ്രകാരമാണ് നടപടി. ഇതോടെ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ എതിരെ വിജിലന്‍സ് നീക്കം ശക്തമാക്കുകയാണ്.
ഇതിനിടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ഇടയിലെ പ്രശ്നം പരിഹരിക്കുന്നതിനായി യോഗം വിളിച്ചു ചേര്‍ക്കാന്‍ പിടി തോമസ് എംഎല്‍എ ശ്രമിച്ചെങ്കിലും പിന്നീട് യോഗം നടന്നില്ല. ചെയര്‍പേഴ്സണെതിരെ വിജിലന്‍സ് മൊഴി നല്കിയ കൗണ്‍സിലര്‍ വിഡി സുരേഷ് പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് യോഗം മാറ്റി വെച്ചത്.
നഗരസഭാ ചെയര്‍പേഴ്സണെതിരെ കൂടുതല്‍ സമരവുമായി മുന്നോട്ടു പോകാന്‍ പ്രതിപക്ഷവും തീരുമാനിച്ചു. വരും ദിവസവും നഗരസഭയില്‍ വിജിലന്‍സ് പരിശോധന നടക്കും.


