ധര്മ്മരാജന് താന്‍ പണം നല്‍കിയത് കച്ചവട ആവശ്യത്തിനെന്ന് മുന്‍ യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്ക്. ധര്‍മ്മരാജനുമായി പത്ത് വര്‍ഷത്തിലേറെയായി പണമിടപാടുകളുണ്ട്. താന്‍ ധര്മ്മരാജന് നല്‍കിയത് 25 ലക്ഷം രൂപ മാത്രമാണെന്നും സുനില്‍ നായിക്ക് വെളിപ്പെടുത്തി.
കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് ബിജെപി- ആര്‍എസ്എസ് ഉന്നത നേതൃത്വത്തിലേക്ക് അന്വേഷണം നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ആണ് സുനില്‍ നായിക്കിന്റെ വെളിപ്പെടുത്തല്‍. നേരത്തെ ബിജെപി ഭാരവാഹിത്വത്തിലുണ്ടായിരുന്നുവെന്നും നിലവില്‍ മിസ്ഡ് കോള്‍ അംഗത്വം മാത്രമാണുള്ളതെന്നും സുനില്‍ നായിക്ക് പറഞ്ഞു.
അതേസമയം, സുനില്‍ നായിക്കിന്റെയും ധര്‍മ്മരാജന്റെയും മൊഴികള്‍ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി നിലവില്‍ റിമാന്‍ഡിലുള്ള ബിജെപി പ്രവര്ത്തകന് ദീപക്ക്
അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.
എത്ര പണമാണ് കാറിലുണ്ടായിരുന്നത് എന്നതിനെ കുറിച്ച് പൊലീസിന് ഇപ്പോഴും കൃത്യമായ വിവരമില്ല. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ധര്‍മ്മരാജന്റെ ഡ്രൈവര്‍ ഷംജീറിന്റെ പരാതിയിലുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ അധികം തുക കേസിലെ ഒമ്പാതാം പ്രതിയുടെ വീട്ടില്‍ നിന്ന് മാത്രം കണ്ടെടുത്തു. ഇതോടെയാണ് കൂടുതല്‍ പണം കടത്തിയിരുന്നെന്ന കാര്യത്തില്‍
പൊലീസിന് വ്യക്തത വന്നത്.
കേസിലെ പ്രധാന പ്രതികളായ അലി, സുജീഷ്, രഞ്ജിത്ത് എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ് പൊലീസ്. ഒപ്പം കേസിലെ പരാതിക്കാരനായ ഷംജീറിന്റെ സഹായി റഷീദിനായും ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.


