കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസര്‍ഗോഡ് നിരോധനാജ്ഞ. ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് മെയ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുന്നത്.


