മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നന്മ നിറഞ്ഞ പ്രവര്‍ത്തനവുമായി മുവാറ്റുപുഴ സര്‍വീസ് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കല്‍ വീണ്ടും ജനഹൃദയങ്ങളില്‍ ഇടം നേടി അശരണര്‍ക്ക് ആശ്വാസമാകുന്നു. മുഹമ്മദ് പനയ്ക്കല്‍ നല്കുന്ന ക്യാന്‍സര്‍- ഹൃദയ രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. ഓരോ വര്‍ഷവും നൂറിലധികം പേര്‍ക്കാണ് മുഹമ്മദ് പനയ്ക്കല്‍ ചികിത്സാ- വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കുന്നത്. ഇത്തവണ 3000 രൂപ വീതമാണ് ഒരോരുത്തര്‍ക്കും നല്‍കുന്നത്.
മുവാറ്റുപുഴ സര്‍വീസ് ബാങ്ക് പ്രസിഡന്റ് എന്ന നിലയിലുള്ള ഹോണറേറിയവും, സിറ്റിംഗ് ഫീസും ബാക്കി തികയാത്ത പണം മുഹമ്മദ് പനയ്ക്കല്‍ സ്വയം നല്‍കിയുമാണ് എല്ലാ വര്‍ഷവും ചികിത്സാ സഹായ പദ്ധതി നടപ്പിലാക്കുന്നത്. നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഓരോ വര്‍ഷവും നൂറിലധികം പേര്‍ക്കാണ് മുഹമ്മദ് പനയ്ക്കല്‍ ചികിത്സാ വിദ്യാഭ്യാസ- സഹായങ്ങള്‍ നല്‍കുന്നത്.
ഇത്തവണ 213 പേര്‍ക്കാണ് മുഹമ്മദ് കാരുണ്യ സ്പര്‍ശം ലഭിച്ചത്. ആയിരത്തിലധികം പേര്‍ക്കാണ് ഇതു വരെ മുഹമ്മദ് പനയ്ക്കല്‍ ചികിത്സാ- വിദ്യാഭ്യാസ സഹായം നല്‍കിയിട്ടുള്ളത്.
മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരെയാണ് സാധാരണയായി ചികിത്സാ സഹായ വിതരണത്തിനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ മൂവാറ്റുപുഴയ്ക്ക് പുറത്തു നിന്നുള്ള അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കിയതായും മുഹമ്മദ് പനയ്ക്കല്‍ പറഞ്ഞു.
കര്‍ഷക കോണ്‍ഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷനും പനയ്ക്കല്‍ ഫാമിലി ട്രസ്റ്റിന്റെ പ്രസിഡന്റുമാണ് ജീവകാരുണ്യ മേഖലയിലെ നിറസാനിധ്യമായ മുഹമ്മദ് പനയ്ക്കല്‍.
മുഹമ്മദ് പനയ്ക്കല്‍ നല്കുന്ന ക്യാന്‍സര്‍- ഹൃദയ രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വിദ്യാഭാസ മേഖലയില്‍ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ആദരിച്ച ചടങ്ങില്‍ മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ്, അഡ്വ. വര്‍ഗീസ് മാത്യു, കെ.എം പരീത്, ഒപി ബേബി, പിഎം അബ്ദുല്‍ സലാം, കബീര്‍ പൂക്കടശേരി, സാബു ജോണ്‍, കെ.കെ. ഉമ്മര്‍, ഏബ്രഹാം തൃക്കളത്തൂര്‍, ഹിബ്സണ്‍ ഏബ്രഹാം എന്നിവര്‍ സംസാരിച്ചു.