ജിയോയുടെ ട്രൂ 5 ജി സേവനങ്ങള്‍ ഇന്നു മുതല്‍ തിരുവനന്തപുരത്തും. ഇന്ന് മുതലാണ് നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ടവറുകളുടെ കീഴില്‍ 5ജി സേവനങ്ങള്‍ ലഭ്യമാകുന്നത്. നിലവിലെ 4 ജി സിം ഉപയോഗിച്ചു തന്നെ നിങ്ങള്‍ക്ക് 5 ജി സേവനങ്ങള്‍ നേടാം. അധികം താമസിക്കാതെ ടവറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ജിയോ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഫോണില്‍ 5 ജി സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാനായി ഫോണിന്റെ സെറ്റിങ്സില്‍ സിം കാര്‍ഡ് ആന്‍ഡ് മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്ഷന് തുറന്ന് സിം തിരഞ്ഞെടുക്കണം. ശേഷം ‘പ്രിഫേഡ് നെറ്റ്വര്ക് ടൈപ്’ തുറക്കുമ്പോള്‍ 5 ജി ഓപ്ഷന് കണ്ടാല്‍ ഫോണ്‍ 5ജി സപ്പോര്‍ട്ട് ചെയ്യുമെന്ന് ഉറപ്പിക്കാം. ജിയോ ഉപയോക്താക്കള്‍ക്ക് www.jio.com/5g എന്ന സൈറ്റില്‍ പോയി ‘Is your device 5G ready’ എന്ന ഓപ്ഷനിലേക്ക് ജിയോ നമ്പര്‍ നല്കിയാലും അറിയാനാകും. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണില്‍ പോസ്റ്റ്പെയ്ഡ് കണക്ഷനോ ബേസിക് പ്രീപെയ്ഡ് പ്ലാനായ 239 രൂപയോ അല്ലെങ്കില്‍ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടെങ്കില്‍ മാത്രമേ 5 ജി ലഭ്യമാകൂവെന്നത് ശ്രദ്ധിക്കണം.
5ജി കവറേജുള്ള സ്ഥലത്താണ് സമയം ചെലവഴിക്കുന്നതെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കും. ഇത് മൈ ജിയോ ആപ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ ഉണ്ടെങ്കില്‍ വെല്‍കം ലഭിച്ചുവെന്ന് മനസിലാക്കാന്‍ കഴിയും. അതില്‍ നിന്നും ‘I’m interested’ എന്ന ഓപ്ഷന് തിരഞ്ഞെടുത്ത ശേഷം ഫോണ്‍ സെറ്റിങ്സില്‍ മൊബൈല്‍ നെറ്റ്വര്ക് മെനു ഓപ്പണ്‍ ചെയ്ത് ജിയോ സിം തിരഞ്ഞെടുക്കണം.
കേരളത്തില്‍ റിലയന്‍സ് ജിയോയുടെ 5 ജി സേവനങ്ങള്‍ ഡിസംബര്‍ 20 മുതലാണ് ലഭിച്ചു തുടങ്ങിയത്. അതിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്രത്തിലുമാണ് ആദ്യം 5 ജി സേവനങ്ങള്‍ ലഭിച്ചത്. അടുത്ത വര്‍ഷം അവസാനമാകുമ്പോള്‍ രാജ്യം മുഴുവനും 5G സേവനം ലഭിക്കുമെന്നാണ് ജിയോ വ്യക്തമാക്കിയിരിക്കുന്നത്.


