തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ പിന്തുണക്കാന്‍ എന്‍.ഡി.എ തീരുമാനം. ബിജെപിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് സിഒടി നസീര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണക്കാന്‍ ബിജെപി തീരുമാനമെടുത്തത്. ബിജെപി വോട്ടുകള്‍ വേണ്ട എന്ന് പറയാന്‍ കാരണങ്ങളില്ലെന്നും വോട്ട് വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും സിഒടി നസീര്‍ പറഞ്ഞു.
തലേശരിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് മത്സരമെന്നും എല്ലാ വിഭാഗത്തിന്റെയും വോട്ട് ആവശ്യമാണെന്നും സിഒടി നസീര്‍ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും സിഒടി നസീര്‍ പറഞ്ഞു.
തലശ്ശേരിയില്‍ കോണ്‍ഗ്രസ്- ബി.ജെ.പി ബന്ധത്തെക്കുറിച്ച് ആവര്‍ത്തിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഓരോ ദിവസം ചെല്ലും തോറും യു.ഡി.എഫ്- ബി.ജെ.പി ബന്ധം മറനീക്കി പുറത്തു വരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തലശ്ശേരിയില്‍ യു.ഡി.എഫ് ജയിക്കണം എന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കരുതെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.


