മൂവാറ്റുപുഴ നിയോജക മണ്ഡലം ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി അഡ്വ സി.എന്‍. പ്രകാശിന്റെ പ്രചരണ പരിപാടികള്‍ ആവേശം വിതച്ച് മുന്നേറുന്നു. കാല്ലൂര്ക്കാട്, ആയവന, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലൂടെ നടത്തിയ ബൈക്കു റാലിക്ക് വന്‍ സ്വീകാര്യത.
കടകമ്പോളങ്ങളിലും വഴിയോരങ്ങളിലും ജനങ്ങള്‍ ആവേശത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നത്. കിഴക്കമ്പലം മോഡലിന്റെ മാസ്മരികതയും മാറ്റത്തിന്റെ അഭിവാഞ്ചയും ജനങ്ങളെ അഡ്വ സിഎന്‍ പ്രകാശിനെയും പൈനാപ്പിള്‍ ചിഹ്നത്തേയും കൂടുതല്‍ ജനപ്രിയമാക്കി.
നാളെ ചൊവ്വാഴ്ച പാലക്കുഴ, മാറാടി, ആരക്കുഴ പഞ്ചായത്തുകളില്‍ ബൈക്കു റാലിയുടെ അകമ്പടിയോടെ സി.എന്‍. പ്രകാശിന്റെ പര്യടനം നടക്കും.


