മൂവാറ്റുപുഴ: ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉല്ലാസ് തോമസിന്റെ വാഹനപ്രചരണ ജാഥക്ക് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 8ന് ഒലിയപുറത്ത് കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന് പ്രചാരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് തിരുമാറാടി പഞ്ചായത്തിലും തുടര്‍ന്ന് പാലക്കുഴ പഞ്ചായത്തിലും സ്ഥാനാര്‍ത്ഥി പര്യാടനം നടത്തും.
ഡിസംമ്പര്‍ ഒന്നിന് ആരക്കുഴ പഞ്ചായത്തിലും രണ്ടിന് ആവോലി പഞ്ചായത്തിലും മൂന്നിന് ആവോലി ആയവന പഞ്ചായത്തുകളിലും നാലിന് കല്ലൂര്‍ക്കാട് പഞ്ചായത്തിലും അഞ്ചിന് മഞ്ഞള്ളൂര്‍ പഞ്ചായത്തിലും ഉല്ലാസ് തോമസ് പര്യടനം നടത്തും. വിവിധ സ്വീകരണ പരിപാടികളില്‍ യുഡിഎഫ് നേതാക്കള്‍ സംസാരിക്കും


