മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതില്‍ പ്രകോപിതനായ മകന് കാര്‍ കത്തിച്ചു. ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം. നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡാനിഷ് മിന്ഹാജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണിച്ചറുകളും തല്ലിത്തകര്‍ത്തശേഷം കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.