പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. ബസുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കുമാണ് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത്. ഈ വാഹനങ്ങള്‍ക്ക് അഞ്ച് രൂപയാണ് കൂട്ടുന്നത്. സെപ്തംബര്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
ടോള്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചറാണ് ടോള്‍ നിരക്ക് വര്‍ധിപ്പിച്ചത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കരാര്‍ പ്രകാരമുള്ള പ്രവൃത്തികള്‍ ചെയ്യാതെ അനധികൃതമായാണ് ടോള്‍ പിരിക്കുന്നതെന്നും 104 കോടിയുടെ അഴിമതി നടന്നുവെന്നും കാണിച്ച് സിബിഐ കേസെടുത്തിരിക്കുന്നതിനിടെയാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം.