തിരുവനന്തപുരം: വീട്ടുവളപ്പിലെ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ തിരുവനന്തപുരം പ്രസ് ക്ലബ് കൃഷി വകുപ്പുമായി സഹകരിച്ച് ഹരിതം പ്രസ് ക്ലബ് പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ പ്രസ് ക്ലബിനു മുന്നില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാദ്ധ്യമ പ്രവര്ത്തകന് എന്‍.കെ. രവീന്ദ്രന്റെ (ഏഷ്യാനെറ്റ്) മകള്‍ ഇന്ദുലേഖയ്ക്ക് പച്ചക്കറി തൈകളും വളവും നല്കി ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന് അദ്ധ്യക്ഷനായി. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകരായ എസ്.ആര്. ശക്തിധരന്, ജി. ശേഖരന് നായര്‍, വി. പ്രതാപചന്ദ്രന്, സി. രാജേന്ദ്രന്, കെ.കെ. ചന്ദ്രശേഖരന് നായര്‍, ഗോപി കൊട്ടാരക്കര, കൃഷി വകുപ്പ് ജോ. ഡയറക്ടര്‍ ബൈജു സൈമണ്‍, കൃഷി ഓഫീസര്‍ ഹരീന്ദ്രനാഥ്, വൈറ്റ്നസ് സര്‍ജിക്കല്‍ സ് ഉടമ ഡോ. പ്രേംകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു,


