തൊടുപുഴ: തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലില്‍ കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് എം.പി തന്റെ ഡിസാസ്റ്റര്‍ മനേജ്മെന്റ് ടീമുമായി നേരിട്ടെത്തി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്കാരം നടത്തി. തൊടുപുഴ ശാന്തിതീരത്തിലെത്തിച്ചാണ് സംസ്കാരം നടത്തിയത്.

കോവിഡ് കാലത്ത് മരണപ്പെടുന്നവരുടെ സംസ്കാരത്തിന് ഉറ്റവര്‍ പോലും ഭയചകിതരായി മാറി നില്ക്കുമ്പോള് നാടിന് മാതൃകയായി മാറിയിരിക്കുകയാണ് ഇടുക്കി എം.പിയുടെ നേതൃത്വത്തിലുള്ള ഡിസാസ്റ്റര്‍ മനേജ്മെന്റ് ടീം. എം.പിയോടൊപ്പം ഡിസാസ്റ്റര്‍ മാനേജ്മെന്റ് തൊടുപുഴ കോഡിനേറ്റര്‍ അക്ബര്‍ ടി.എല്‍, മുട്ടം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ചെറിയാന് പൂച്ചക്കുഴി, ഹാരിസ് മുട്ടം, രാഹുല്‍ ചെറിയാന് എന്നിവരാണ് സംസ്കാരത്തിന് നേത്യത്വം നല്‍കിയത്.
കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മരിച്ച മുട്ടം കാക്കൊമ്പ് പുളിക്കല്‍ റവ. പി. വി. ശമുവേല്‍ അച്ഛന്റെ ഉള്‍പ്പെടെ ഇടുക്കി ജില്ലയില്‍ ആറ് സംസ്കാര ചടങ്ങുകള്‍ക്ക് ഈ ഡിസാസ്റ്റര്‍ മനേജ്മെന്റ് ടീം നേതൃത്വം കൊടുത്തിരുന്നു.


