കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്തേണ്ട ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും വൈകിയാണ് ശസ്ത്രക്രിയ നടത്തിയതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്കി. എന്നാല്‍ ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
മാര്‍ച്ച് 16ന് ആശുപത്രിയിലെത്തിച്ച സിമിയുടെ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ എത്രയും വേഗം ശസ്ത്രക്രിയ നടത്താതെ 18ാം തീയതി വരെ കാത്തുനിന്നെന്നാണ് പരാതി.
18ന് കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കുഞ്ഞിന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായതോടെ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.


