മലപ്പുറം ജില്ലാ ഫയര്‍ ഓഫീസിന് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലാ ഫയര്‍ ഓഫീസറുടെ കാര്യാലയം മലപ്പുറം ഫയര്‍ സ്റ്റേഷനോടൊപ്പമുള്ള പരിമിതമായ സ്ഥലത്താണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇതു കാരണം ഓഫീസിനും പ്രവര്‍ത്തിയെടുക്കുന്ന ജീവനക്കാര്‍ക്കും മതിയായ സൗകര്യങ്ങള്‍ ലഭ്യമല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ജില്ലാ ഫയര്‍ ഓഫീസിന് പ്രത്യേകം കെട്ടിട നിര്‍മ്മാണത്തിനുള്ള 95 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. സാമ്പത്തിക നില മെച്ചപ്പെടുന്ന മുറയ്ക്ക് ജില്ലാ ഫയര്‍ ഓഫീസിന് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി. ഉബൈദുള്ളയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


