അടച്ചു പൂട്ടിയ ചാലക്കുടിയിലെ മേലൂര്‍ പൂലാനി മലബാര്‍ ബ്രൂവറീസ് കമ്പനി തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ദിനേശ് കര്‍ത്ത ആവശ്യപ്പെട്ടു. അന്‍പതോളം തൊഴിലാളികളും താല്‍ക്കാലിക ജീവനക്കാരും ജോലി ചെയ്തിരുന്ന സ്ഥാപനം മുന്നറിയിപ്പില്ലാതെ അടച്ചു പൂട്ടിയതില്‍ ഡോ. ദിനേശ് കര്‍ത്ത പ്രതിഷേധം രേഖപ്പെടുത്തി.
പ്രളയത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയ സ്ഥാപനം അറ്റകുറ്റ പണികള്‍ നടത്തി വീണ്ടും പ്രവര്‍ത്തനക്ഷമമാക്കണമെന്നും തൊഴില്‍ നഷ്ടപ്പെട്ട ബ്രൂവറീസ് ജീവനക്കാര്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും ഡോ. ദിനേശ് കര്‍ത്ത പറഞ്ഞു.

