മൂവാറ്റുപുഴ: നഗരസഭയിലെ യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും വികസന മുരടിപ്പിനുമെതിര എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നിലേക്ക് ജനകീയ മാര്‍ച്ചും കുറ്റപത്ര സമര്‍പ്പണവും നടത്തി. ടി.ബി ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് നഗരസഭ ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ സമരം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മുനിസിപ്പല്‍ ലോക്കല്‍ സെക്രട്ടറി കെ പി അലികുഞ്ഞ് അധ്യക്ഷനായി.സിപിഐ എം ഏരിയ കമ്മിറ്റി അംഗം യു ആര് ബാബു കുറ്റപത്രം വായിച്ചു.അധ്യക്ഷനായി.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിആര്‍ മുരളീധരന്, സിപിഐ എം ഏരിയാസെക്രട്ടറി അനീഷ് എം മാത്യു, സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഉമ്മാനുവല്‍ പാലക്കുഴി, എല്‍ഡിഎഫ് നേതാക്കളായ സജി ജോര്‍ജ്, എം എ സഹീര്‍, ഇബ്രാഹിം കരീം, കെ ജി അനില്‍കുമാര്‍, ആര് രാകേഷ്, പി ബി അജിത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യുഡിഎഫ് ഭരണസമിതിയുടെ കൂട്ടുത്തരവാദിത്വമില്ലായ്മ മൂലം വികസന പ്രവര്‍ത്തനം നടക്കുന്നില്ലന്ന് എല്‍ഡിഎഫ് കുറ്റപത്രം
മൂവാറ്റുപുഴയിലെ റോഡുകള്‍ തകര്‍ന്നത് സഞ്ചാരയോഗ്യമാക്കിയില്ല.കൂടുതല്‍ പ്രദേശത്തും തെരുവ് വിളക്കുകള്‍ തെളിയാതായിട്ട് നളുകളായി. മാലിന്യ സംസ്കരണ കേന്ദ്രമായ ഡംബ്ബിങ് യാര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. നഗരസഭ ശ്മശാനം ഉപയോഗയോഗ്യമല്ലാതായി. കഴിഞ്ഞ എല്‍ഡിഎഫ് കൗണ്‍സില്‍ നിര്‍മ്മിച്ച ഷീ ലോഡ്ജിന്റെ പ്രവര്‍ത്തനം തുടങ്ങാനായില്ല. പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ മെട്രിക് ഹോസ്റ്റല്‍ അടച്ചുപൂട്ടി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തില്‍ നഗരസഭ കൗണ്‍സില്‍ തിരിഞ്ഞു നോക്കാറില്ല തുടങ്ങിയ യുഡിഎഫ് കൗണ്‍സിലിന്റെ കെടുകാര്യസ്ഥതക്കെതിരെയാണ് സമരം നടത്തിയത്.