കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചു കൊണ്ട് കണ്ണട കടകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോട് ഒപ്റ്റിക്കല്‍ അസോസിയേഷന് ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്ഡോണ്‍ കാലയളവില്‍ കണ്ണട കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിരുന്നു ഈ ലോക്ഡോണ്‍ കാലയളവിലും കണ്ണട കടകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കാം എന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പു നല്കുകയുണ്ടായി. അതു പ്രകാരം മറ്റു ജില്ലകളില്‍ കണ്ണട കടകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്നതിന് അതാതു ജില്ലകളക്ടര്‍മാര്‍ അനുമതി നല്കുകയുണ്ടായി.
കണ്ണയുടെ സഹായത്തോടെ മാത്രം കാഴ്ചകള്‍ സാധ്യമാകുന്ന വലിയൊരു ജനവിഭാഗം- വയോജനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉദ്യോഗസ്ഥര്‍ മധ്യവയസ്കര്‍ മുതലായ ആളുകള്‍ കണ്ണടകള്‍ കേടു വന്നതിനാല്‍ ആഴ്ചകളായി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അനുഭാവ പൂര്‍വമായ സമീപനം ഈ സാഹചര്യത്തില്‍ ഉണ്ടാകണമെന്ന് ജില്ല പ്രസിഡന്റ് ഗിരീഷ് കുമാര്‍, ജില്ല സെക്രട്ടറി സച്ചുലാല്‍, ജില്ല ട്രഷറര്‍ ഷാജഹാന് എന്നിവര്‍ ആവശ്യപ്പെട്ടു.


