തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി തിരുവനന്തപുരം ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര, കോവളം, ബാലരാമപുരം കമ്മ്യൂണിറ്റി കിച്ചണുകളിലെത്തിയ അദ്ദേഹം പ്രവര്‍ത്തകരോടൊപ്പം ഭക്ഷണ വിതരണത്തില്‍ പങ്കാളിയായി.
നെയ്യാറ്റിന്‍കരയില്‍ ബിജെപിയുടെ സൗജന്യ ആംബുലന്‍സ് സര്‍വ്വീസും സൗജന്യ മരുന്ന് വിതരണവും മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്റെ ആഹ്വാനപ്രകാരം ബിജെപി രാജ്യം മുഴുവന്‍ സംഘടിപ്പിക്കുന്ന സേവാഹി സംഘതന്‍ (സേവനമാണ് സംഘടന) ഭാഗമായാണ് കേരളത്തിലും സേവന പ്രവര്‍ത്തനം നടത്തുന്നത്.
ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, ചെങ്കല്‍ രാജശേഖരന് നായര്‍, നെയ്യാറ്റിന്‍കര മണ്ഡലം പ്രസിഡന്റ് സന്തോഷ്, കോവളം മണ്ഡലം പ്രസിഡന്റ് രാജ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.


