കാക്കനാട്: പട്ടികജാതി യുവജനങ്ങളുടെ ക്ഷേമം പ്രധാന ലക്ഷ്യമാക്കി ജില്ലാപഞ്ചായത്ത് ഒരുക്കിയ ഇ ഓട്ടോ പദ്ധതിക്ക് തുടക്കമായി. പട്ടികജാതി യുവജനങ്ങള്‍ക്ക് ഇ ഓട്ടോ നല്കുന്ന നടപ്പിലാക്കുന്ന ജീവരഥം പദ്ദതിയുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് ഷൈനി ജോര്‍ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ജെ.ജോമി, അംഗങ്ങളായ മനോജ് മുത്തേടന്‍, കെ.വി.രവീന്ദ്രന്, പി.എം. നാസര്‍, ഷാന്റി ഏബ്രഹാം, സെക്രട്ടറി ജോബി തോമസ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സന്ധ്യ.കെ. എന്നിവര്‍ സംസാരിച്ചു.


