തിരുവനന്തപുരം വെമ്പായത്ത് ഹാര്ഡ്വെയര് സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വെമ്പായം ചെറമുക്ക് സ്വദേശി നിസാം ആണ് മരിച്ചത്. വെമ്പായം – കന്യാകുളങ്ങര റോഡില്‍ എ.എന്‍ ഹാര്ഡ്വെയര് എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന നാല് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.
സ്ഥാപനത്തിലെ വെല്‍ഡിങിനിടെ തീപ്പൊരി പടര്‍ന്നതാണ് തീ കത്തുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ അഞ്ച് കോടിയിലധികം കോടിയുടെ നാശ നഷ്ടവുമുണ്ടായിട്ടുണ്ട്. വെഞ്ഞാറമൂട് നിന്നും നെടുമങ്ങാട് നിന്നുമുള്ള ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


