ശാന്തന്‍പാറ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ എം.വി. ജോയിയെ കൈക്കൂലി വാങ്ങിയ കേസ്സില്‍ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചു. 50000 രൂപ പിഴയടക്കുകയും വേണം. അഴിമതി നിരോധനവകുപ്പു പ്രകാരമാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ പ്രതിക്ക് ശിക്ഷ വിധിച്ചത്.
ഉടുമ്പന്‍ചോല പോലീസ് ഔട്ട് പോസ്റ്റില്‍ ജോലിയിലിരിക്കുമ്പോള്‍ 2011 സെപ്റ്റംബര്‍ 27ന് ഇടുക്കി സ്വദേശി രാജന്റെ കൈയില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് എ.എസ്ഐ ജോയി ഇടുക്കി വിജിലന്‍സ് പോലീസിന്റെ പിടിയിലാകുന്നത്. ഒരു അടിപിടിക്കേസ്സില്‍ നിന്നും രാജനെ ഒഴിവാക്കുവാനാണു് എ.എസ്.ഐ. 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി പി.ടി. കൃഷ്ണന്‍കുട്ടിയാണ് കേസ്സ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടര്‍ രാജ്മോഹന്‍ ആര്. പിള്ള ഹാജരായി.