മുവാറ്റുപുഴ: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ മണ്ണ് നീക്കം ചെയ്തതില്‍ വന്‍ ക്രമക്കേടെന്ന ആരോപണവുമായി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ഓണ്‍ലൈനായി കൂടിയ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി വരികയും ഇതില്‍ വന്നിട്ടുള്ള ബില്ലുകളെ സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി പോലും പറയാതെ അജണ്ട മാറ്റിവെക്കുന്ന നിലപാട് ചെയര്മാന് സ്വീകരിച്ചതെന്നും ആക്ഷേപം.
മണ്ണ് നീക്കം ചെയ്യുന്നതുമായി നടന്ന പ്രവര്‍ത്തിയില്‍ ലക്ഷങ്ങളുടെ കൃത്രിമ ബില്ലുകളാണ് പാസ്സാക്കാന്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 8ആം വാര്‍ഡിലെ മണ്ണെടുക്കല്‍ വിവാദവുമായി നടന്നിട്ടുള്ള പ്രവര്‍ത്തികളുടെ ബില്ലുകള്‍ കൂടി ഈ അജണ്ടയില്‍ ഉള്‍പെടുത്തുകയും ഭൂമാഫിയയെ സംരക്ഷിക്കുകയും ചെയ്യുന്ന ചെയര്‍മാന്റെ നിലപാട് തികച്ചും നിരുത്തരവാദ പരമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.


