കണ്ണൂര്‍ വള്ളിത്തോട് പെരിങ്കരിയില്‍ ദമ്പതികള്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം. മേലെ പെരിങ്കരിയിലുള്ള ജസ്റ്റിന് മരിച്ചു. ഭാര്യ ജിനി ഗുരുതരാവസ്ഥയില്‍. രാവിലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് ഇരുചക്ര വാഹനത്തില്‍ പോകുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്.
പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ബൈക്കില്‍ പോകുകയായിരുന്ന ജസ്റ്റിനെയും ഭാര്യയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ ജിനി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് ആനയുടെ കൊമ്പ് ഒടിഞ്ഞിട്ടുണ്ട്. ആന മറ്റു വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കി. ആനയെ നാട്ടുകാരും വന വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വനത്തിലേക്കു തുരത്തി.


