കൊച്ചിയിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള മാസ് ഹോട്ടല്‍ കെട്ടിടം ചെരിഞ്ഞു. ഓഫീസും കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നോര്‍ത്ത് റയില്‍വെ സ്റ്റേഷനു സമീപമാണ് കെട്ടിടം. കോണ്‍ഗ്രസ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നതും പഴയകാല നേതാക്കള്‍ താമസിച്ചിരുന്നതും ഇവിടെയായിരുന്നു. കോണ്‍ഗ്രസ് ഐ ആസ്ഥാനവും മാസ് ഹോട്ടലിലായിരുന്നു.
അടുത്ത കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്ന നിലയിലാണ് കെട്ടിടം ചരിഞ്ഞു കൊണ്ടിരിക്കുന്നത്. ഈ ഭാഗത്തേക്കുള്ള വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കടകളിലെ വിലപിടിച്ച സാധനങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.


