കോട്ടയം കുറിച്ചിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന് ആത്മഹത്യ ചെയ്ത നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. പത്ത് വയസുകാരിയുടെ പിതാവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
74 വയസ്സുകാരനായ പലചരക്ക് കടക്കാരനാണ് കുട്ടിയെ പീഡിപ്പിച്ചത്. പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയില്‍ വച്ച് പീഡിപ്പിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇയാള്‍ ശനിയാഴ്ചയാണ് അറസ്റ്റിലായത്. ഇതിന് ശേഷം കുട്ടിയുടെ അച്ഛന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു.


