മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രോഗികളില്‍ നിന്ന് ഒപി ചീട്ടെടുക്കുന്നതിന്റെ തുകയ്ക്ക് പുറമേ വാഹന പാര്‍ക്കിംഗിനും തുക ഈടാക്കുന്നതായി ആക്ഷേപമുയര്‍ന്നു. ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. തുടര്ന്ന്വാഹന പാര്‍ക്കിംഗ് ഫീസ് ഇടാക്കുന്നത്തല്ക്കാലം നിര്‍ത്തി. പുറമേ നിന്നുള്ള വാഹനങ്ങള്‍ ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്യുന്നതിനാലാണ് രോഗികളില്‍ നിന്നുള്‍പ്പെടെ വാഹന പാര്‍ക്കിംഗിന് ഫീസ് വാങ്ങാന്‍ തീരുമാനിച്ചത്.
നഗരസഭ ചെയര്മാന് ഉള്‍പ്പെടെയുള്ള ആശുപത്രിയിലെ എച്ച്എംസി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് പറയുന്നു. ഏഴ് രൂപയാണ് ഒ പി ടിക്കറ്റ് നിരക്ക്. ഇതിന് പുറമേ വാഹന പാര്‍ക്കിംഗ് ഫീസ് അഞ്ച് രൂപ ഇടാക്കുന്നജനദ്രോഹനിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധിച്ചത്.
തുടര്‍ന്ന് ഫീസ് ഈടാക്കുന്നത് തല്ക്കാലം നിര്‍ത്തിവച്ചു. സമരത്തിന് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാന്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ കെ അനീഷ്, ജസ്റ്റിന്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്കി.


