മൂവാറ്റുപുഴ : ജി വി എച്ച് എസ് എസ് ഈസ്റ്റ് മാറാടി വി.എച്ച്.എസ്.ഇ വിഭാഗം കുട്ടികളും അധ്യാപകരും ചേർന്ന് ചെയ്ത ബന്തി പൂവ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉല്ലാസ് തോമസ് നിവ്വഹിച്ചു. പൂ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ വിപണസാധ്യതകളും കുട്ടികൾക്ക് പകർന്നു നൽകാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുo. സ്കൂൾ പാഠ്യപദ്ധതി യോടൊപ്പം തന്നെ ഇത്തരം കാർഷിക പ്രവർത്തനങ്ങളൾ കുട്ടികൾ അനുവർത്തിക്കുന്നത് തികച്ചും മാതൃകാപരമാണ് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്കൂൾ അങ്കണത്തിലൊരുക്കിയ പൂന്തോട്ടത്തിൽ ഏകദേശം ആയിരത്തോളം ബന്തി ചെടികളാണ് പൂത്തുലഞ്ഞത്.
ബന്ദിയുടെ ഹൈബ്രിഡ് ഇനങ്ങളാണ് കൃഷി ചെയ്തത്.പൂക്കളുടെ വിപണിയൊരുക്കി പൂക്കടക്കാരും കുട്ടികളുടെ ഈ ഉദ്യമത്തിന് സഹായഹസ്തം നീട്ടുന്നു.പ്രസ്തുത പരിപാടിയിൽ എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷാന്റി എബ്രഹാം, പി ടി എ പ്രസിഡന്റ് ശ്രീമതി. സിനിജ സനൽ, കൂത്താട്ടുകുളം എ ഇ ഒ ബോബി ജോർജ്, എച്ച് എം ശ്രീ. അജയൻ എ , പി ടി എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.പ്രിൻസിപ്പൽ ഫാത്തിമ റഹിം അധ്യാപകരായ വിജു തോമസ്, രാജീവ് പി ആർ , ദീപ കുര്യാക്കോസ് , സുഹറമോൾ റ്റി എ , ജ്യോതിമോൾ ജി ,ജിനി സൂസൻ, ജിസ ജോർജ്,അനൂൺ ഡി , നിസാമുദ്ധീൻ, സൗമ്യ റ്റി. എസ് , സിജു ഭാസ്കർ, പരിസ്ഥിതി പ്രവർത്തകനായ കണ്ണൻ സി സി തുടങ്ങിയവർ ഈ പദ്ധതിക്കു നേതൃത്വം നൽകി .


