ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ ആണ് മരിച്ചത്. 25 വയസുണ്ട്. സഹോദരി ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷിനെ വീട്ടില്‍ നിന്ന് കാണാതായി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്കാലിക നഴ്സാണ് അവിവാഹിതയായ ഹരികൃഷ്ണ.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ സഹോദരിയ്ക്ക് ഇന്നലെ രാത്രി ജോലിയായിരുന്നു. കുട്ടികളെ നോക്കാനായി രതിഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തി എന്നാണ് പ്രാഥമിക വിവരം.
ഹരികൃഷ്ണയേയും രതീഷിനേയും ഫോണില്‍ കിട്ടാതെ പരിഭ്രമിച്ച വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷിനായുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു. പട്ടണക്കാട് പൊലീസാണ് കേസന്വേഷിക്കുന്നത്.