മൂവാറ്റുപുഴ: പിണറായി സര്‍ക്കാരിന്റെ വനംകൊള്ള, ജുഡീഷ്യന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു് യു.ഡി.എഫ്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ 50 കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് നടത്തിയ പ്രതിഷേധ സമരത്തിന് വമ്പിച്ച ജനപിന്തുണയാണ് ലഭിച്ചതെന്ന് യു.ഡി.എഫ് ചെയര്മാന് അഡ്വ.കെ.എം.സലിം ,കണ്‍വീനര്‍ കെ.എം.അബ്ദുള്‍ മജീദ് എന്നിവര്‍ പറഞ്ഞു.
വാളകത്ത് കെ.എം.സലിമും .കിഴക്കേക്കരയില്‍ കെ.എം.അബ്ദുള്‍ മജീദും, കച്ചേരിത്താഴത്ത് ഫ്രാന്‍സിസ് ജോര്‍ജും, വാഴക്കുളത്ത് ജോയി മാളിയേക്കലും, നെഹൃ പാര്‍ക്കില്‍ പി.പി.എല്‍ദോസും, മഞ്ഞള്ളൂരില്‍ ജോസ് പെരുമ്പിള്ളിയും, പി.ഒ.ജംഗ്ഷനില്‍ പി.എസ്.സലിം ഹാജിയും. പേഴക്കാപ്പിള്ളിയില്‍ പി.എ. ബഷീറും, മുളവൂരില്‍ എം .എം. സീതിയും, പായിപ്രയില്‍ മാത്യൂസ് വര്‍ക്കിയും, കീച്ചേരിപ്പടിയില്‍ കബീര്‍ പൂക്കടയും, മാര്‍ക്കറ്റ് ബസ്റ്റാന്റില്‍ പി.എം.അബ്ദുള്‍ സലാമും, കെ.എസ്.ആര്.ടി.സിയില്‍ ഹിപ് സണ്‍ എബ്രഹാമും ഉദ്ഘാടനം ചെയ്തു.
എല്‍. ഡി. എഫ് സര്‍ക്കാരിന്റെ വനം കൊള്ളയില്‍ ജുഡീഷണല്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് യു ഡി എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുവാറ്റുപുഴ ടൗണ്‍ മണ്ഡലം ചെയര്മാന് കബീര്‍ പൂക്കടശേരിയുടെ അദ്ധ്യക്ഷതയില്‍ വണ്‍വെ ജംഗ്ഷനില്‍ ചേര്‍ന്ന ധര്‍ണ്ണ സമരം കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ മുഹമ്മദ് ബഷീര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ധര്‍ണ്ണയില്‍ കെ.ഉദ്ധീന്‍, ജോസ് കുര്യാക്കോസ്, ടി. എം.നാസര്‍, പി നൂറുദ്ധീന്‍, ടി. എസ് മുഹമ്മദ്, അബിന്‍സ് അലിയാര് പ്രസംഗിച്ചു.


