മൂവാറ്റുപുഴ: കൊവിഡ് കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചത് ഇപ്പോള്‍ കര്‍ഷകര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. മൊററ്റോറിയം കാലത്തെ മൂന്നു മാസത്തെ പണം പലിശയും പലിശയുടെ പലിശയും ചേര്‍ത്ത് അടയ്ക്കേണ്ട ഗതികേടാണ് പാവപ്പെട്ട കര്‍ഷകര്‍ക്കുണ്ടായത്. തിരിച്ചടവ് കുറച്ചു കാലത്തേക്ക് മാറ്റിവച്ചു എന്നു മാത്രമേയുള്ളൂ എന്നതേ മൊററ്റോറിയം കൊണ്ടു സാധിക്കൂ. മൊററ്റോറിയം എടുത്തുകളഞ്ഞാല്‍ മൊററ്റേറിയം കാലത്ത് മുടങ്ങിയ തവണകള്‍ പിഴപ്പലിശ ചേര്‍ത്ത് അടയ്ക്കണം. അതുകൊണ്ട് സര്‍ക്കാര്‍ ചെയ്യേണ്ടത് മൊററ്റോറിയം എന്നു പറഞ്ഞ് പാവങ്ങളെ പറ്റിക്കുകയല്ല, മൊററ്റോറിയത്തിനു പകരം കടാശ്വാസം നല്‍കുകയാണ് വേണ്ടത്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം.
സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് പൈനാപ്പിള്‍ കര്ഷകന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാനായി ഡോ. മാത്യു കുഴല്നാടന് എംഎല്‍എയും ജനപ്രതിനിധികളും നടത്തു ഏകദിന ഉപവാസത്തിനു സമാപനം കുറിച്ചു കൊണ്ടുള്ള യോഗത്തില്‍ സംസാരിക്കുകയായിരു അദ്ദേഹം.
ഒരു ജനപ്രതിനിധി തന്റെ നാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഉപവാസ സമരം ചെയ്യുമ്പോള്‍ അത് കേവലം മൂവാറ്റുപുഴയുടെ മാത്രം പ്രശ്നമല്ല, ഇത് കേരളത്തിന്റെ ആകെ പ്രശ്നമാണ്. കര്‍ഷകകരുടെ താത്പര്യം സംരക്ഷിക്കാന്‍ ഒട്ടും താത്പര്യമില്ലാത്ത ഒരു സര്‍ക്കാര്‍ മറ്റാരുടെയോ താത്പര്യം സംരക്ഷിക്കാന്‍ സില്‍വര്‍ലൈനുമായി നെട്ടോട്ടമോടുകയാണ്. രണ്ടാം തവണയും അധികാരം കൊടുത്ത ജനങ്ങളോടുള്ള വലിയ വെല്ലുവിളിയാണിത്. കൃഷി മന്ത്രി നന്നായി സംസാരിക്കുന്നയാളാണ്. കാവ്യത്മകമായി സംസാരിച്ചാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് അറുതി വരുമോ? ഇല്ല. കാര്‍ഷിക മേഖലയുടെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാണ്. അതു പരിഹരിക്കാനാവണം.
കേരളത്തിലെ കര്‍ഷകര്‍ ആത്മഹത്യചെയ്യേണ്ട അവസ്ഥയാണെ് ബജറ്റ് പ്രസംഗത്തില്‍ മാത്യു കുഴല്നാടന് എംഎല്‍എ ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹത്തിന്റെ ആശങ്കകള്‍ വേദനയോടെ ശരിയാണെന്ന് സമ്മതിക്കേണ്ടിവരുന്നു. ഒരു പൈനാപ്പിള്‍ കര്ഷകന് ഇവിടെ ആത്മഹത്യ ചെയ്തിരിക്കുന്നു. ഇനിയും സര്‍ക്കാര്‍ ഈ നയം തുടര്‍ന്നാല്‍, ഈ നാട്ടിലെ കര്‍ഷകര്‍ വലി. ദുരിതത്തിലാകും. ബല്‍റാം പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ടു നടക്കുന്ന സമരത്തെക്കുറിച്ചും ബല്‍റാം വാചാലനായി.
ഇന്നാട്ടില് സില്‍വര്‍ലൈനിനെതിരേ പാവങ്ങളായ ജനങ്ങളോട് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പറയുകയാണ്, ഇടികിട്ടേണ്ട കുഴപ്പമാണ് സമരക്കാര്‍ക്ക് എന്ന്. കോടിയേരിയോട് വിനയത്തോടെ പറയട്ടെ, അടികൊടുത്തു വളര്‍ത്തേണ്ട രണ്ടുമൂന്നെണ്ണം ആ വിട്ടിലുണ്ടായിരുന്നു അതുനിങ്ങള് ചെയ്യാത്തതുകൊണ്ടാണ് കേരളം ഇങ്ങയാകാന് ഒരു കാരണം. ആ നിങ്ങള്‍ ഈ നാട്ടില്‍ സമരം ചെയ്യുന്നവരെ തല്ലിയോടിക്കണം എന്നു പറയുന്നു, നിങ്ങള്‍ ഒരു കാര്യം മനസിലാക്കിക്കോ ശക്തമായ സമരമാണ് വരും ദിവസങ്ങളില്‍ നിങ്ങള്‍ കാണാന്‍ പോകുന്നത്. ബല്‍റാം പറഞ്ഞു.
മുന്‍ മന്ത്രി പി.ജെ. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. അദ്ദേഹമാണ് പൈനാപ്പിള്‍ ജൂസ് നല്കി മാത്യു കുഴല്‍നാടന്റെ ഉപവാസ സമരം അവസാനിച്ചതായി പ്രഖ്യാപിച്ചത്. യുഡിഎഫ് ചെയര്മാന് കെ.എം. സലിം അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, ഇടുക്കി മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍, ജെയ്സണ്‍ ജോസഫ്, എ. മുഹമ്മദ് ബഷീര്‍, മിസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുള്‍ മജീദ്, പിഎം. അമീര്‍ അലി, മുനിസിപ്പല്‍ ചെയര്മാന് പി.പി.എല്‍ദോസ്, പി.എ. ബഷീര്‍, റെജി. പി ജോര്‍ജ്, എ.കെ. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.


