തൃശൂര്‍ പാലപ്പിള്ളി ചൊക്കന റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചു. ഇന്നലെയാണ് വനാതിര്‍ത്തിയോടു ചേര്‍ന്ന് റബര്‍ തോട്ടത്തില്‍ കാട്ടാന പ്രസവിച്ചത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ റബര്‍ തോട്ടത്തിലാണ് കാട്ടാന പ്രസവിച്ചത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിരവധി ആന പ്രസവങ്ങളാണ് ഈ മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ നടന്നിട്ടുള്ളത്. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികളാണ് കാട്ടാന പ്രസവിച്ചതായി കണ്ടത്.
മൂന്ന് വലിയ ആനകള്‍ കുട്ടിയാനക്ക് സംരക്ഷണമൊരുക്കി സ്ഥലത്ത് നിന്ന് നീങ്ങാതെ നില്‍പ്പുണ്ട്. കുറച്ചകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിട്ടുണ്ട്. വനപാലകര്‍ സ്ഥലത്തെത്തി സാഹചര്യം നിരീക്ഷിച്ചു വരികയാണ്.


