ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 സിയുടെ ഇന്സ്റ്റലേഷന് പ്രോജക്ടായ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബാഗും പഠനോപകരണങ്ങളും വിതരണത്തിന്റെ ഭാഗമായി ഈസ്റ്റ് മാറാടി ഗവണ്മെന്റ് വി.എച്ച് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗും പഠന ഉപകരണങ്ങളും നല്കി.
റീജിയണ്‍ ചെയര്‍ പേഴ്സണ്‍ ലയണ്‍ റ്റി.കെ മുരളീധരന് സ്കൂള്‍ ബാഗ് വിതരണം ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍ പേഴ്സണ്‍ ലയണ്‍ യു റോയി ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് ഹെഡ് മാസ്റ്റര്‍ക്ക് കൈമാറി. വാളകം ഡിവിഷന് ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം മുഖ്യ അതിഥി ആയിരുന്നു.
ലയണ്‍സ് ക്ലബ് ഓഫ് മൂവാറ്റുപുഴ ഗ്ലോബല്‍ വില്ലേജ് പ്രസിഡന്റ് ലയണ്‍ ബേബി മാത്യു, സെക്രട്ടറി ലയണ്‍ പി.കെ തങ്കച്ചന്, സ്കൂള്‍ ഹെഡ് മാസ്റ്റര്‍ അജയന് എഎ, പി.റ്റി.എ പ്രസിഡന്റ് സിനിജ സനില്‍, സ്റ്റാഫ് സെക്രട്ടറി അനില്‍കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് ഗിരിജ എം.പി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, സ്കൂള്‍ കൗണ്‍സിലര്‍ ഹണി വര്‍ഗീസ്, ഗ്രേസി കുര്യന്, സിലി ഐസക്, ഷീബ എം.ഐ, മിന്‍സി ബാബു, പ്രീന എന്‍ ജോസഫ്, ബീനു, ആശ പൗലോസ്, ബാബു പി.യു തുടങ്ങിയവര്‍ പങ്കെടുത്തു.