നീലേശ്വരം: നീലേശ്വരം പാലക്കാട്ട് ശ്രീ പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രം ആചാര സ്ഥാനികര്‍ക്കും സമീപ ക്ഷേത്രങ്ങളായ ശ്രീ മുങ്ങത്ത് ഭഗവതി ക്ഷേത്രം, ശ്രീ വയലില്‍ ഭഗവതി ക്ഷേത്രം ആചാര സ്ഥാനികര്‍ക്കും ക്ഷേത്രം പ്രവാസി കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ക്ഷേത്ര പരിതിയില്‍പ്പെട്ട ശാരീരിക അവശതകള്‍ നേരിടുന്നതും, നിര്‍ദ്ധനരായ 40 ഓളം കുടുംബങ്ങള്‍ക്ക് ജാതിമത ഭേതമന്യേ കിറ്റുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിടുകളില്‍ എത്തിച്ചു നല്കി.
ചുരുങ്ങിയ കാലയളവില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധയാകര്‍ഷിക്കുവാന്‍ കമ്മിറ്റിക്കു സാധിച്ചിട്ടുണ്ട്. ക്ഷേത്രനടയില്‍ വെച്ച് നടന്ന ചടങ്ങില്‍ ക്ഷേത്രം ഭാരവാഹികളായ കുഞ്ഞിക്കണ്ണന്, ദാമോധരന് മങ്ങലോട്ട്, പ്രവാസി കമ്മിറ്റി സെക്രട്ടറി ഷിബു കൊട്ടുംമ്പുറം, അശോകന്, ശശി കൗണ്‍സിലര്‍, രവീന്ദ്രന്, നാരായണന് മുങ്ങത്ത്, ബാബുരാജ്, പവിത്രന് രതീഷ്, സുനില്ുു, ശ്രീരാജ് പാലക്കാട്ട് എന്നിവര്‍ പങ്കെടുത്തു. പ്രവാസി കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രന് മുങ്ങത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.


